പ്രണയിക്കുന്നവരെ തിരിച്ചറിയുക എളുപ്പമാണ്!. അവരുടെ കണ്ണുകൾക്ക് തിളക്കമുണ്ടാവും. ശരീരം മിനുസമുള്ളതാവുകയും, ശബ്ദം സംഗീതതുല്യമാവുകയും ചെയ്യും.. നമുക്കവരോട് ഒന്നേ ചെയ്യേണ്ടതുള്ളൂ - അവരെ വെറുതെ വിട്ടേക്കുക!
ഏറ്റവും അധിക സമയവും നിങ്ങളുടെ ശത്രുക്കളെ/വെറുക്കപ്പെടുന്നവരെയാണോ ഓർത്തുകൊണ്ടിരിക്കുന്നത്? എങ്കിൽ നിങ്ങൾ നിങ്ങളറിയാതെ നിങ്ങളുടെ ശത്രുക്കളെയാണ് സ്നേഹിക്കുന്നതെന്നു പറയേണ്ടി വരും! സ്നേഹിക്കുന്നവരെയല്ലേ ഏറ്റവുമധികം സമയം ഓർക്കാറ്?..ഓർക്കേണ്ടത്? ആരെ/എന്തിനെ യാണ് ഓർക്കേണ്ടത് - അതും നിങ്ങളുടെ തീരുമാനമാണ്!
ഏതേങ്കിലും കാര്യത്തിനു ‘നോ’ എന്നു ഇന്ത്യക്കാർ പറയുമോ? - പ്രോജക്ട് മായി ബന്ധപ്പെട്ട് നമ്മ മാനേജർ ചോദിച്ചതാണ്.. അതൊന്നു മനസ്സിരുത്തി ആലോചിച്ചു നോക്കി.. നമ്മൾ എന്തിനെങ്കിലും ‘നോ’ എന്നു പറയാറുണ്ടോ?. ‘നോ’ പറയേണ്ടിടത്ത് അങ്ങനെ പറയാത്തതാണ് ഇന്ത്യയുടെ സകല പ്രശ്നങ്ങളുടേയും കാരണം എന്നു പറഞ്ഞാൽ നിഷേധിക്കാൻ പറ്റുമോ?.
കടുകുമണിയോളം ചെറുതാകറുണ്ട് ഞാൻ പലപ്പോഴും.
ആകാശത്തോളം ഉയരം വെയ്ക്കാറുമുണ്ട്..
ഞാൻ എന്നാണ് ഞാനെന്ന ഗ്രഹത്തിനു പുറത്ത് പോവുക?
കാത്തിരിക്കുന്നു..ഒരു സഞ്ചാരിയായി മാറാൻ..