Saturday 28 September 2013

വൃത്തിയാക്കുന്ന രീതി

ഇന്നു അടുക്കളയിലെ കുഞ്ഞലമാര വൃത്തിയാക്കുന്നതിനെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് മനസ്സിൽ തോന്നിയ ഒരു വിദ്യ ഞാൻ പറഞ്ഞു. "എല്ലാം ഒന്നു പുറത്തേക്കെടുക്കുക, അകത്തേക്ക്‌ വെയ്ക്കുക.. ഇതിനിടയ്ക്ക്‌ എല്ലാം അറിയാതെ വൃത്തിയാകും".

അപ്പോൾ തോന്നി - ഇതേ വിദ്യ ഉപയോഗിച്ച്‌ ഒന്നു കൂടി വൃത്തിയാക്കാൻ കഴിയുമെന്ന് - മനസ്സ്‌.

പഴ കാര്യങ്ങൾ ഓർക്കുക, പൊടി തട്ടി, ഓർക്കേണ്ടവ ഓർമ്മപ്പെട്ടിയിൽ തിരികെ വെയ്ക്കുക.. ബാക്കിയുള്ളവ മറന്നു പോയ്ക്കൊള്ളട്ടെ!. ഓർക്കാൻ തന്നെ മനോഹരമായ പലതും ഉള്ളപ്പോൾ ആവശ്യമില്ലാത്തത്‌ എന്തിനു വെറുതെ സൂക്ഷിക്കണം?.

ഇടയ്ക്ക്‌ ഒറ്റയ്ക്കിരുന്ന് ഇതു ചെയ്യുന്നത്‌ നല്ലൊരു അഭ്യാസമാണെന്നു തോന്നുന്നു..ശ്രമിച്ചു നോക്കു..

ഇനി നാളെ..

1 comment:

  1. I dont think it is practical, as there is a possibility of getting snapped with old memories. Also, the results could be quite the opposite.

    ReplyDelete