Saturday 17 August 2013

സ്വപ്നം കാണുന്ന ചെടികൾ

പല ചിന്തകളും ഒരു വരിയിലേക്ക്‌ ആവാഹിച്ചിരുത്താൻ ശ്രമിക്കുക വളരെ രസകരമായ ഒരു പ്രവൃത്തിയാണ്‌!.

അങ്ങനെ ചെയ്യാൻ ശ്രമിച്ചതിന്റെ ഫലമാണ്‌ താഴെയുള്ള ഒരു വരി.
'സ്വപ്നം കാണുന്നുണ്ടോരോ ചെടിയും ഒരു പൂവിനെ!'.

ഒരു പുൽക്കൊടിക്കു പോലും ഒരു സ്വപ്നമുണ്ടാകും. ഒരു റോസാച്ചെടി നടുമ്പോൾ, നമ്മൾ ഒരു റോസാപുഷ്പത്തെ കാണുന്നുണ്ട്‌. പക്ഷെ ഇതൊന്നുമറിയാതെ, ആ ചെടി ഒരു റോസാപുഷ്പത്തെ കണ്ടു തുടങ്ങിയിട്ടുണ്ടാവും. ഇതെന്റെ വെറും തോന്നൽ മാത്രമാണ്‌ :)

ചെടികൾക്ക്‌ വേദനയറിയാൻ കഴിയുമെന്നും, സ്നേഹം തിരിച്ചറിയാൻ കഴിയുമെന്നും പറഞ്ഞത്‌ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനല്ലേ? ജഗദീശ്‌ ചന്ദ്ര ബോസ്‌. എനിക്ക്‌ തോന്നുന്നത്‌ ഓരോ ഇന്ത്യാക്കാരന്റെയുമുള്ളിൽ കുറച്ച്‌ ആത്മീയത കുടുങ്ങി കിടക്കുന്നുണ്ടെന്നാണ്‌!. മറ്റു രാജ്യക്കാരുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ച്‌ കൂടുതൽ. അതെന്താ അങ്ങനെ?. ഒരു പക്ഷെ നമ്മുടെ പാരമ്പര്യമാവാം. മറ്റു രാജ്യങ്ങളിൽ ജീവിച്ചിരുന്ന മുനിമാരെ പറ്റിയോ, ഋഷിമാരെ പറ്റിയോ ഏതെങ്കിലും ചരിത്ര പുസ്തങ്ങളിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ടോ എന്നറിയില്ല.

ചെടികൾക്ക്‌ സ്നേഹം തിരിച്ചറിയാൻ കഴിയുമെന്നും മറ്റും പറയുമ്പോൾ ന്യായമായും ഒരു സംശയം വരും - ചെടികൾ ചിന്തിക്ക‍ാറുണ്ടോ?. ഉണ്ടാവില്ല, അതിനു ഒരു നാഢീവ്യൂഹമില്ല, തലച്ചോറില്ല എന്നൊക്കെ പലരും വാദിക്കുന്നു.. അങ്ങനെ വരുമ്പോൾ രസകരമായ ഒരു ചിന്ത വരും..നമ്മുടെ പാവം യക്ഷികൾ? ഗന്ധർവ്വന്മാർ?.. സ്പർശിക്കാവുന്ന ഒരു രൂപം കൂടി ഇല്ലാത്തവർക്ക്‌ എന്തു ചിന്ത?! എന്തു പ്രതികാരം?!

ഇനി ആദ്യമെഴുതിയ വരിയിലേക്ക്‌ തിരിച്ചു വരാം. അതൊന്നു മാറ്റിയെഴുതി നോക്കാം.

'സ്വപ്നം കാണുന്നുണ്ടോരോ സ്ത്രീയും ഒരു കുഞ്ഞിനെ!'.
ശരിയാണോ? അതു ഒരു സ്ത്രീക്കല്ലേ പറയാൻ കഴിയൂ.. എങ്കിലും അതേക്കുറിച്ച്‌ വായനക്കാർക്കും ചിന്തിക്കാവുന്നതാണ്‌..

ഇനി നാളെ..

2 comments:

  1. അതൊരു ചോദ്യം തന്നെ.... ആരെങ്കിലും ഉത്തരം തരുമോ എന്ന് നോക്കാം...

    ReplyDelete
  2. ചെടികള്‍ക്ക് പരിചരണം തിരിച്ചറിയാം. നാടീവ്യൂഹമോ തലച്ചോറോ ഇല്ലായിരിക്കാം പക്ഷെ ശ്രദ്ധയോടെ പരിചരിക്കുന്ന ചെടിക്കും അല്ലാത്തതിനും വിത്യാസമുണ്ട് :)
    ഒരു കുഞ്ഞിന്‍റെ സാമീപ്യം എല്ലാ സ്ത്രീയുടെ മനസ്സും കൊതിക്കും അത് സ്വപ്നമായി തീരുമായിരിക്കും.... മറിച്ച് ചിന്തിക്കാന്‍ തോന്നുന്നില്ല :)

    ReplyDelete